അധ്വാനത്തിന്റെ സുഖം കുറുവിലങ്ങാട്ടുകാരൻ കേശവൻ വൈദ്യന് ആരും പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല. 79-ാം വയസിൽ തനിച്ച് കിണർ കുഴിച്ച് ആ വെള്ളം കണ്ട് സന്തോഷിക്കുകയാണ് വൈദ്യൻ. ഒരു വർഷം കൊണ്ടാണ് വൈദ്യൻ ഈ കിണർ കുഴിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ മാർച്ചിലാണു സ്ഥാനം കണ്ട് കിണറിന്റെ പണി ആരംഭിച്ചത്. ചെങ്കല്ല് കൊത്തിയെടുത്ത് വൃത്താകൃതിയിലുള്ള കിണർ കുഴിക്കാൻ വൈദ്യരെ ഭാര്യ അമ്മിണിയും സഹായിച്ചു. ദിവസവും കുഴിച്ച് 32 അടി താഴ്ചയുള്ള കിണർ ആയി. തൂമ്പ, പിക്കാസ്, ചെങ്കല്ലു വെട്ടി നീക്കുന്നതിനുള്ള ഉളികൾ എന്നിവ മാത്രമാണ് ഉപയോഗിച്ചത്.
യന്ത്രസഹായം പൂർണമായി ഒഴിവാക്കി. കനത്ത മഴയും വെയിലും വൈദ്യൻ കാര്യമാക്കിയില്ല. ഇനി ചെറിയ മിനുക്ക് പണികൾ കൂടെയുണ്ടെന്നാണ് കേശവൻ വൈദ്യൻ പറയുന്നത്. സമൃദ്ധമായി വെള്ളം കണ്ടതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.
إرسال تعليق