സാധാരണ ഗതിയിൽ നമ്മൾ പ്ലംബർമാരെയാണ് ഇത് ശരിയാക്കുവാൻ വേണ്ടി വിളിക്കാറുള്ളത്. വീടുകളിൽ ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ എങ്ങനെയാണ് ഇത്തരം പൈപ്പുകളിലെ ബ്ലോക്കുകൾ കളയാം എന്ന് നോക്കാം. ഇതിനായി ആദ്യം സിംഗിൽ മറ്റു വെള്ളം ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുക. ശേഷം ഒരു പാത്രം എടുക്കുക. അതിൽ രണ്ട് ടേബിൾസ്പൂൺ ബേക്കിംഗ് സോഡാ ഇട്ടുകൊടുക്കുക.
ബേക്കിംഗ് സോഡയുടെ പകരം ബേക്കിങ് പൗഡർ ഒരു കാരണവശാലും എടുക്കരുത്.
ഇതിലേക്ക് 2 ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. നന്നായി പതഞ്ഞ് താഴ്ന്നത് വരെ വെയിറ്റ് ചെയ്യുക. ശേഷം ഇളക്കി കൊടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ പാത്രം കഴുകുന്ന ലായനി ഒഴിക്കുക. നന്നായി പതയുന്നത് വരെ ഇളക്കി കൊടുക്കുക.
ഇപ്പോൾ എടുത്തു വച്ചിരിക്കുന്ന ലായിനിയാണ് നമ്മുടെ ബ്ലോക്ക് ഉള്ള സിംഗിന് അകത്തേക്ക് ഒഴിക്കുന്നത്. സിംഗിന് അകത്തേക്ക് ഈ ലായിനി ഒഴിച്ചതിനു അര മണിക്കൂറിന് ശേഷം, ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു കഴിഞ്ഞാൽ അതിലേക്ക് ഒരു ടേബിൾസ്പൂൺ പാത്രം കഴുകുന്ന ലായിനി അല്ലെങ്കിൽ സോപ്പും പൊടി ഇട്ടു കൊടുക്കുക.
ഈ വെള്ളം ബ്ലോക്ക് ഉള്ള സിംഗിലേക്ക് ഒഴിച്ചുകൊടുക്കുക. ഈ സമയം സിംഗിന്റെ ഉള്ളിലെ എല്ലാ ബ്ലോക്കും ഈ ലായിനി കളയുന്നതാണ്. ഇത്രയും എളുപ്പമായി ചെയ്യാൻ പറ്റുന്ന കാര്യത്തിന് എന്തിന് പ്ലംബറേ വിളിക്കണം. ഈ വിദ്യ നിങ്ങൾക്ക് ഉപകാരപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും പറഞ്ഞ് കൊടുക്കുക.
إرسال تعليق