വെറും അഞ്ചു മിനിറ്റ് കൊണ്ട് ഫിനോയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം. എങ്ങനെയെന്നല്ലേ.. ഇതാ അടിപൊളി വിദ്യ..




പൊതുവെ എല്ലാ വീടുകളിലും ഫിനോയിൽ ആയിരിക്കുമല്ലോ ഫ്ലോർ ക്ലീനർ ആയി ഉപയോഗിക്കുന്നത്? വെറും അഞ്ചു മിനിറ്റ് കൊണ്ട് വീട്ടിലേക്ക് ആവശ്യമായ ഫിനോയിൽ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാം എന്നാണ് ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്. ഇതിനായി ആദ്യം ആവശ്യമുള്ളത് ഫിനോയിൽ കോമ്പൗണ്ട് ആണ്. ഇത് മാർക്കറ്റിൽ നിന്നും വാങ്ങാൻ കിട്ടുന്നതാണ്. ഇത് മുഴുവനായും ഒരു ബക്കറ്റിലേക്ക് ഒഴിക്കുക.



 
ഫിനോയിൽ കോമ്പൗണ്ടിന്റെ ഒപ്പം തന്നെ പെർഫ്യൂമും ലഭിക്കുന്നതാണ്. അതും ഇതിലേക്ക് ചേർത്ത് കൊടുക്കുക.  ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് ആറ് അല്ലെങ്കിൽ എട്ട് ലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കാം. ഒരു കൈ കൊണ്ട് വെള്ളം ഒഴിച്ചു കൊടുക്കുന്നതിനൊപ്പം മറ്റേ കൈ കൊണ്ട് ഇത് ഒരു തവയോ മറ്റോ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി കൊടുക്കുകയും വേണം.




അലർജിയുള്ളവർ ഗ്ലൗസ് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ഉണ്ടാക്കുന്ന ആറു മാസം വരെ കേടുകൂടാതെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഫിനോയിൽ കോമ്പൗണ്ടിന് വലിയ വിലയൊന്നും ഇല്ല. മാർക്കറ്റിൽ നിന്നും തന്നെ ഇത് വാങ്ങാൻ കിട്ടുന്നതുമാണ്. ഇത് ഒരു കപ്പ് ഉപയോഗിച്ച് ഓരോ ബോട്ടിലുകളിലേക്ക് നിറച്ച് എടുക്കാവുന്നതാണ്.



 
അങ്ങനെയാണെങ്കിൽ ആവശ്യത്തിനനുസരിച്ച് പെട്ടെന്ന് തന്നെ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും. ഇതിനായി ഉപയോഗിക്കുന്ന ബക്കറ്റ്, ഇളക്കാൻ ഉപയോഗിക്കുന്ന തവ, കപ്പ്, ബോട്ടിലുകൾ എന്നിവയെല്ലാം തന്നെ വൃത്തിയും വെടിപ്പും ഉള്ളത് ആയിരിക്കണം. അല്ലെങ്കിൽ ഇവ വളരെ പെട്ടെന്ന് തന്നെ വെള്ള കളർ മാറി പോകാനും അതുവഴി കേടാവാനും ഉള്ള സാധ്യതയുണ്ട്.




വെറും നൂറ്റി ഇരുപത്  രൂപയ്ക്കുള്ളിൽ ഫിനോയിൽ കോമ്പൗണ്ട് മാർക്കറ്റുകളിൽ നിന്നും ലഭ്യമാകുന്നതാണ്. ഇങ്ങനെ ഉണ്ടാകുന്ന ഫിനോയിൽ ആറു മുതൽ എട്ട് ബോട്ടിലുകളിൽ വരെ മുഴുവനായി നിറയ്ക്കാൻ പറ്റുന്നതാണ്. എന്നാൽ കടയിൽ നിന്നും വാങ്ങുന്ന ഒരു ഫിനോയിൽ ബോട്ടിനു ഈ ഫിനോയിൽ കോമ്പൗണ്ടിന്റെ അത്രയും വില വരും.



 
അപ്പോൾ ഇനി മുതൽ വെറുതെ ഇത്രയും പൈസ കൊടുത്ത് ഫിനോയിൽ വാങ്ങുന്നതിനു പകരം വീട്ടിൽ തന്നെ ഉണ്ടാക്കുവാൻ ശ്രമിക്കുമല്ലോ. ഈ ഒരു കാര്യം ഉപയോഗപ്രദമായി എന്നുണ്ടെങ്കിൽ മറ്റുള്ളവരിലേക്കും പരമാവധി എത്തിക്കുക.

Post a Comment

أحدث أقدم