ഉപയോഗശൂന്യമായ സ്റ്റീൽ സ്ക്രബറുകൾ എന്ത് ചെയ്യണം? കളയേണ്ടതില്ല.. ഉപകാരപ്രദമാകും..ഒന്ന് നോക്കൂ…




ഒരോ വീടുകളിലും പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഒരു പ്രധാന സാധനമാണ് സ്റ്റീൽ സ്ക്രബർ. എന്നാൽ ഈ സ്റ്റീൽ സ്ക്രബറിന് അധികം നാൾ ആയുസ്സ് ഇല്ല എന്നതാണ് സത്യം. കുറച്ചു മാസങ്ങൾ ഉപയോഗിക്കുമ്പോയെക്കും അത് നാശാവാൻ തുടങ്ങും.



 
സ്റ്റീൽ സ്ക്രബറിൽ കാണുന്ന നൂല് രീതിയിൽ ഉള്ള സ്റ്റീൽ ചിരടുകൾ പൊട്ടി പോകുന്നതാണ് സാധാരണ കണ്ടുവരാറുള്ള പ്രധാന പ്രശ്നം. ഇത്തരം സ്റ്റീൽ സ്ക്രബറുകൾ പാത്രം കഴുകാൻ ഉപയോഗിക്കുന്നത് വളരെ ആപത്താണ്.
ചിലപ്പോൾ ഭക്ഷണത്തിൽ വരെ ഇത് കിടന്നു എന്ന് വരാം. ഇത് കുട്ടികൾ ഭക്ഷിച്ചാൽ വളരെയധികം ദോഷങ്ങളും ഉണ്ടാക്കുവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സ്റ്റീൽ സ്ക്രബറുകൾ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് നോക്കാം.



 
നമ്മൾ ഓരോരുത്തരും കത്രിക ഉപയോഗിക്കുന്നവരാണ്. ഇത്തരം കത്രിക മൂർച്ച കുറഞ്ഞാൽ എന്ത് ചെയ്യും? സാധാരണ നാമത് ഉപയോഗിക്കാതെ കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനിമുതൽ അതിന്റെ ആവശ്യമില്ല. പേപ്പർ മുറിക്കുന്ന കത്രിക മുതൽ തുണി വെട്ടുന്ന കത്രിക വരെ മൂർച്ചകൂട്ടാൻ ഈ ഉപയോഗശൂന്യമായ സ്റ്റീൽ സ്ക്രബ്ബർ സഹായിക്കും.




മൂർച്ച കുറഞ്ഞ കത്രിക എടുത്തതിനുശേഷം ഉപയോഗിക്കാത്ത സ്റ്റീൽ സ്ക്രബറിന്റെ തുമ്പ് ഭാഗത്തുള്ള ചെറിയ ഭാഗങ്ങൾ മുറിച്ചു മുറിച്ചു കൊടുക്കുക. ഇങ്ങനെ കത്രിക കൊണ്ട് ഈ ചെറിയ സ്റ്റീൽ സ്ക്രബറിന്റെ ഭാഗങ്ങൾ മുറിക്കുന്നതിലൂടെ കത്രിക മൂർച്ച കൂടുകയും. പിന്നീട് നമുക്ക് നമ്മുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുകയും ചെയ്യും.



 
സ്റ്റീൽ സ്ക്രബറിന്റെ അരിക് വശത്തുള്ള ഭാഗത്തുനിന്ന് മുറിക്കുവാൻ ശ്രമിക്കുക. നടു ഭാഗത്തുനിന്നും മുറുക്കുകയാണെങ്കിൽ പിന്നീട് സ്റ്റീൽ സ്ക്രബർ ഉപയോഗിക്കാൻ കഴിയില്ല. ഇതേ മാർഗത്തിലൂടെ ചെറിയ കത്രിക മുതൽ വലിയ കത്രികയുടെ വരെ മൂർച്ച കൂട്ടാവുന്നതാണ്. ഈ ഒരു വിദ്യ നിങ്ങൾക്ക് ഉപകാരപ്രദം ആവുകയാണെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും പറഞ്ഞുകൊടുക്കുക.

Post a Comment

أحدث أقدم