പഴയ ചായ അരിപ്പ പുതിയത് ആക്കണോ? എത്ര വലിയ ചായ കറയും വളരെ എളുപ്പത്തിൽ അരിപ്പയിൽ നിന്ന് കളയാം. ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ..





ചായ അരിക്കാൻ വേണ്ടി എല്ലാ വ്യക്തികളും ഉപയോഗിക്കുന്ന ഒരു പ്രധാന സാധനമാണ് അരിപ്പ. പലതരത്തിലുള്ള അരിപ്പകൾ ഇന്ന് മാർക്കറ്റിൽ ലഭിക്കുന്നതാണ്. ഒരു ലയർ ഉള്ള അരിപ്പ മുതൽ മൂന് ലയർ ഉള്ള അരിപ്പകൾ വരെ നമ്മൾ സാധാരണയായി വീടുകളിൽ ഉപയോഗിക്കാറുള്ളതാണ്.



 
ഇത്തരം അരിപ്പകൾ കുറച്ചുനാൾ ഉപയോഗിച്ച് കഴിയുമ്പോൾ തന്നെ വളരെയധികം ചെളി പിടിക്കുന്നത് നമ്മുടെ ശ്രദ്ധയിൽ പെടാറുള്ളതാണ്. സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന പാത്രം കഴുകുന്ന സോപ്പ് അല്ലെങ്കിൽ ലായനി ഉപയോഗിച്ചുകൊണ്ട് ഇത്തരം ചായക്കറ പിടിച്ച അരിപ്പ വൃത്തിയാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ എങ്ങനെയാണ് ഇത്തരം അരിപ്പകൾ വൃത്തിയാക്കാം എന്ന് നോക്കാം.




ഇതിനായി ആകെ വേണ്ടത് രണ്ടു കാര്യങ്ങളാണ്. ഒരു പാത്രം എടുത്തതിനുശേഷം അതിലേക്ക് അരിപ്പ ഇറക്കിവയ്ക്കുക. ബേക്കിംഗ് സോഡ അരിപ്പയുടെ മുകൾ വശത്തായി വിതറി കൊടുക്കുക. അരിപ്പയുടെ എല്ലാഭാഗത്തും ബേക്കിംഗ് സോഡ ആയെന്ന് ഉറപ്പുവരുത്തുക. ശേഷം വിനാഗിരി അരിപ്പയുടെ മുകൾവശത്ത് ഒഴിക്കുക.



 
ഈ സമയം വിനാഗിരി പതയുന്നത് കാണാൻ സാധിക്കും. ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് വിനാഗിരിയും ബേക്കിംഗ് സോഡയും നന്നായി തേച്ചുപിടിപ്പിക്കുക. കൂടുതൽ കറ ഉണ്ടെങ്കിൽ അതിനനുസരിച്ച് വിനാഗിരിയും ബേക്കിംഗ് സോഡയും എടുക്കാവുന്നതാണ്. ഒരു കാരണവശാലും ബേക്കിംഗ് പൗഡർ എടുക്കരുത്.




നേരത്തെ എടുത്തിരിക്കുന്ന പാത്രത്തിലേക്ക് അരിപ്പ മുങ്ങിനിൽക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുക. ഇതിലേക്ക് അരിപ്പ ഇറക്കി വെച്ചതിന് ശേഷം ലേശം ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ച് നാല് മണിക്കൂർ വെക്കുക ( ചുരുങ്ങിയത് ഒരു മണിക്കൂർ ).
നാലു മണിക്കൂറിന് ശേഷം അരിപ്പ എടുക്കുകയാണെങ്കിൽ പുതുപുത്തൻ അരിപ്പയായി ലഭിക്കുന്നതാണ്.




ഇനി ഏതെങ്കിലും പാത്രം കഴുകുന്ന ലായനി ഉപയോഗിച്ചുകൊണ്ട് ഒന്നുകൂടി കഴുകിയെടുത്താൽ പുതിയ അരിപ്പ രീതിയിൽ ഉപയോഗിക്കാം.

Post a Comment

أحدث أقدم