ഓറഞ്ച് തൊലി ഇനി കളയല്ലേ, ഇങ്ങനെ ഉപയോഗിച്ചാൽ മുഖം മിന്നിതിളങ്ങും





നമ്മൾ ഓറഞ്ച് ജ്യൂസ് അടിക്കുകയോ, കഴിക്കുകയോ ചെയ്താൽ വലിച്ചെറിയുന്നവരാണ്. എന്നാൽ ഈ ഓറഞ്ച് തൊലിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ പിന്നെ കളയുകയേ ഇല്ല.



 
ഈ ഓറഞ്ച് തൊലിയിൽ വിറ്റാമിൻ സി കൂടുതൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ആൻ്റി ബാക്ടീരിയൽ കൂടി അടങ്ങിയിരിക്കുന്നതിനാൽ നമ്മുടെ സ്കിന്നിന് വളരെ നല്ലതാണ്. അതു കൊണ്ട് ഈ ഓറഞ്ച് തൊലി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നു നോക്കാം.




ഇത് ഉപയോഗിക്കുമ്പോൾ ഓറഞ്ച് തൊലി ഉണക്കിയാണ് ഉപയോഗിക്കേണ്ടത്. നല്ല വണ്ണം വെയിലിൽ വച്ച് ഉണക്കി അത് മിക്സിയിൽ പൊടിച്ചെടുക്കുക. പിന്നീട് കാറ്റു തട്ടാത്ത കുപ്പിയിൽ ഇട്ട് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുക.   ഫേസ്പാക്കായും, മാസ്ക്കായും ഒക്കെ ഉപയോഗിക്കാവുന്ന ഇതിന് ചെറിയ ഗുണങ്ങളൊന്നുമല്ല ഉള്ളത്.



 
ഫേസ്പാക്കാക്കാൻ ഓറഞ്ച് തൊലി പൊടിച്ചത് ഒരു സ്പൂൺ എടുത്ത് ബൗളിൽ ഇട്ട് അതിൽ ഒരു സ്പൂൺ തേൻകൂട്ടി ചേർത്ത് മിക്സാക്കി ഒരു 10 മിനുട്ട് വച്ച് പിടിപ്പിക്കുക. ശേഷം റോസ് വാട്ടർ കൊണ്ട് കഴുകിയാൽ വെയിലേറ്റ് ഇരുണ്ട മുഖത്തിന് നല്ല ഗുണം ചെയ്യും.ഇത് ആഴ്ചയിൽ രണ്ടു തവണ ചെയ്തു നോക്കൂ. വേറൊരു ടിപ്പ് ഒരു സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും ഒരു ടേബിൾസ്പൂൺ രണ്ട് ടേബിൾ സ്പൂൺ തൈര്  ചേർത്ത് മിക്സാക്കുക.




ഇത് ഒരു ഇരുപത് മിനുട്ട് മുഖത്തും കഴുത്തിനും തേച്ച് പിടിപ്പിച്ചാൽ നല്ല ഗുണം ചെയ്യും. സ്കിൻ ഗ്ലോയും വൈറ്റും ആയി നിൽക്കും.  വേറൊരു ടിപ്പ് ഒരു സ്പൂൺ ഓറഞ്ച് തൊലിപ്പൊടിയും ഒരു സ്പൂൺ മുൾട്ടാണി മിൾട്ടിയും റോസ് വാട്ടറും കൂടി മിക്സാക്കി മുഖത്തും കഴുത്തിലും പുരട്ടി 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. നല്ല ഒരു പാക്കാണിത്. ഓറഞ്ച് തൊലിപ്പൊടി അലർജിയുള്ളവർ ഉപയോഗിക്കരുത്. വേറൊരു ഫെയ്സ് പാക്ക് ദിവസവും ഉപയോഗിക്കാവുന്നതാണ്.




ഇതിന് ഒരു ടേബിൾ സ്പൂൺ ഓറഞ്ച് തൊലിപ്പൊടിയും കുറച്ച് അലോവറ ജെല്ലും പകുതിലെമൺ ജൂസും ചേർത്ത് മിക്സാക്കി ഉപയോഗിച്ചാൽ മുഖത്ത് മുഖക്കുരു വരുന്നതും മാറും കൂടാതെ മുഖം നല്ല സോഫ്റ്റായും ഇരിക്കും. വേറൊരു ടിപ്പ് നല്ലൊരു ബ്ലീച്ചാണ്. അതിന് ഒരു ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടിയും കുറച്ച് പച്ച പാലും മിക്സാക്കി ബ്ലീച്ച് ചെയ്താൽ മുഖം തിളങ്ങി നിൽക്കും.




കൂടാതെ കറുത്ത പാടുകൾ മാറാൻ വളരെ നല്ലതാണ്. മുഖത്തിന് നല്ല നിറം ലഭിക്കാൻ ഒരു ടേബിൾ സ്പൂൺ ഓറഞ്ച് തൊലിപ്പൊടിയും, ഓട്സ് പൊടിച്ചതും, തേനും, പച്ച പാലും ചേർത്ത് മിക്സാക്കി മുഖത്ത് പാക്കായി ഉപയോഗിച്ചാൽ നല്ല വ്യത്യാസം കാണാം. ഈ പറഞ്ഞ ടിപ്പുകളിൽ ഉപയോഗിച്ചു നോക്കൂ. വളരെയധികം ഗുണം ചെയ്യും. പ്രകൃതിദത്തമായതിനാൽ ദോഷം ചെയ്യുകയും ഇല്ല.

Post a Comment

أحدث أقدم