മിക്സിയുടെ ബ്ലേഡ് മൂർച്ച പോയോ, ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ..




മിക്സി ഇപ്പോൾ നമ്മുടെ ഓരോരുത്തരുടെയും വീട്ടിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ഒരു ദിവസം മിക്സി ഇല്ലെങ്കിൽ അതിൻ്റെ ബുദ്ധിമുട്ട് വീട്ടമ്മമാർക്കേ അറിയൂ. പക്ഷേ ചിലപ്പോൾ ഉണ്ടായാലും എത്ര അരച്ചാലും അരയാത്ത അവസ്ഥയും കാണാം. അത് ബ്ലേഡിൻ്റെ മൂർച്ച കുറയുന്നതു കൊണ്ടാണ്. അത് എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്ന വീട്ടമ്മമാർക്കുള്ള കുറച്ച് ടിപ്പുകൾ പറഞ്ഞു തരാം.



 
ഒന്നാമത്തെ ടിപ്പെന്നു പറയുന്നത് മുട്ടത്തോടാണ്. ആദ്യം മുട്ടയുടെ തോട് കുറച്ച് കഴുകി എടുത്തു വയ്ക്കുക. പുഴുങ്ങിയ മുട്ടയുടെ തോട് ആണ് ഉപയോഗിക്കേണ്ടത്. ഒരു 5 തോടൊക്കെ ആയശേഷം മിക്സിയിൽ ഇട്ട് അടിക്കുക. അത് നിർത്താതെ അടിക്കരുത്. ഒരു സെക്കൻറ് അടിക്കുക ഓഫാക്കുക. പിന്നെയും അടിക്കുക. ഓ ഫാക്കുക. അങ്ങനെ അടിച്ചാൽ ജാറിന് നല്ല മൂർച്ചയുണ്ടാവും. നിർത്താതെ അടിച്ചാൽ അത്ര ഫലം കിട്ടില്ല.




വേറൊരു ടിപ്പ് എന്താണെന്നു വച്ചാൽ കല്ലുപ്പാണ്. മിക്സിയുടെ ജാറിൽ കല്ലുപ്പ് ഇട്ട് അരക്കുക. കല്ലുപ്പ് മിക്സിയുടെ ജാറിൻ്റെ ബ്ലെയ്ഡ് വരെ ഇടണം. ശേഷം അടിക്കുക. അടിക്കേണ്ടത് മുകളിൽ പറഞ്ഞതുപോലെയാണ്. നിർത്താതെ അടിക്കരുത്. ഒരു സെക്കൻ്റ് അടിച്ച് ഓഫാക്കി അങ്ങനെയാണ് അടിക്കേണ്ടത്. ശേഷം ആ ഉപ്പ് എടുത്ത് വയ്ക്കുക. വേറെ ആവശ്യത്തിന് ഉപ്പ് ഉപയോഗിക്കാം. ശേഷം മിക്സി കഴുകി തുടച്ച് വയ്ക്കുക. ഇത് ഏറ്റവും നല്ലൊരു ടിപ്പാണ്.



 
വേറെ ടിപ്പ് എന്താണെന്ന് വച്ചാൽ കൽക്കണ്ടം ആണ്. അതും ജാറിലിട്ട് നിർത്തി നിർത്തി അടിക്കുക. ഇതും ജാറിൻ്റെ മൂർച്ച കൂട്ടാൻ നല്ലൊരു ടിപ്പാണ്. പിന്നെ ഒരു ടിപ്പ് കോലരക്കാണ്. അത് പണ്ട് കാലങ്ങളിൽ മഴുവൊക്കെ മൂർച്ച കൂട്ടിയതാണ്. ഇത് ജാറിലിട്ട് അടിച്ചടിച്ച് അരക്കുക. ഇത് നല്ലൊരു ടിപ്പാണ്.




വേറൊന്ന് അലുമീനിയം ഫോയിലാണ്. അത് ചെയ്യേണ്ടത് എങ്ങനെയാണെന്ന് വച്ചത് അലൂമിനിയം ഫോയിൽ എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിടുക. ശേഷം അരച്ച് അരച്ച് എടുക്കുക. അലുമിനിയം ഫോയിൽ ആയതു കൊണ്ട് അടിഞ്ഞു പൊടി ആവില്ല. അങ്ങനെ മിക്സിയുടെ മൂർച്ച കൂടും.




ഇനി പറയാൻ പോവുന്ന ടിപ്പ് വെള്ളാരം കല്ലുകൊണ്ടുള്ളതാണ്. ഇത് അധികം ഇടാൻ പാടില്ല. കുറച്ച് ഇട്ട് ഒന്ന് അടിച്ചെടുക്കുക. ഈ കല്ലെന്ന് കേട്ട് നിങ്ങൾ ഭയപ്പെടേണ്ട. ഇത് കല്ലുപ്പൊക്കെ പോലെ തന്നെയാണ്. വേഗത്തിൽ പൊടിയും. പക്ഷേ മൂർച്ച കൂട്ടുന്നതിൽ വളരെ ഗുണം ചെയ്യും. പണ്ടു കാലങ്ങളിൽ നമ്മൾ അമ്മി ഉപയോഗിച്ചു വന്നപ്പോൾ ഈ കല്ലാണ് മൂർച്ച കൂട്ടാൻ ഉപയോഗിച്ചത്. അതു കൊണ്ട് മിക്സിയുടെ ജാറിൻ്റെ മൂർച്ച കൂട്ടാനും ഉപകരിക്കും.




ഈ പറഞ്ഞ ടിപ്പുകളിൽ ഏതെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഫലം ഉറപ്പാണ്. ഏറ്റവും ഫലം തരുന്നത് കല്ലുപ്പിൻ്റെ ടിപ്പാണ്. എത്ര പഴകിയ ജാറും മൂർച്ച കൂടി വരും.

Post a Comment

أحدث أقدم