ഏറ്റവും വലിയ വിഷപ്പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. ഇവയുടെ പ്രധാന ഭക്ഷണം മറ്റു പാമ്പുകളാണ്. രാജവെമ്പാല മൂർഖൻ പാമ്പിനെ മാളത്തിനുള്ളിൽ നിന്നും വലിച്ച് പുറത്തിട്ട് ഭക്ഷണമാക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മാളത്തിലൊളിച്ച മൂർഖൻ പാമ്പിനെ പുറത്തേക്ക് വലിച്ചെടുക്കുമ്പോൾ മണ്ണിൽ കിടന്നുരുളുന്നതും ദൃശ്യത്തിൽ കാണാം.
മൂർഖന്റെ തലയിൽ കടിച്ചുവലിച്ചാണ് അതിനെ മാളത്തിൽ നിന്നും പുറത്തെടുത്തത്. കുറച്ചു സമയത്തിനകം തന്നെ അതിനെ പൂർണമായും വിഴുങ്ങുകയും ചെയ്തു. സ്നേക്ക് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടു കഴിഞ്ഞു. വിഡിയോ കാണാം.
VIDEO LINK...👇
إرسال تعليق