ജപ്പാൻ : ബഹിരാകാശത്ത് (space) കൂടി ട്രെയ്‌നില്‍ (train) സഞ്ചരിച്ചാലോ? അതായത്, ഒരു ഗ്രഹത്തില്‍ (planet) നിന്നും മറ്റൊരു ഗ്രഹത്തിലേയ്ക്ക് ട്രെയിൻടിക്കറ്റെടുത്ത് യാത്ര ചെയ്യാന്‍ സാധിക്കുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുകയാണ് ജപ്പാന്‍ (japan). സയന്‍സ്ഫിക്ഷന്‍ സിനിമകളില്‍ (cinema) മാത്രം ഒതുങ്ങുന്ന ഒന്നല്ല ബഹിരാകാശ യാത്ര. ലോകരാജ്യങ്ങള്‍ ഇതിനായി ബുള്ളറ്റ് ട്രെയ്ന്‍ സംവിധാനമാണ് ഒരുക്കാൻ ശ്രമിക്കുന്നത്.
ദി വെതര്‍ ചാനല്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, ചൊവ്വയില്‍ മനുഷ്യന് ജീവിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു കൃത്രിമ ബഹിരാകാശ ആവാസവ്യവസ്ഥ നിര്‍മ്മിക്കാനാണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്. മാത്രമല്ല, ചൊവ്വയുടെ അന്തരീക്ഷത്തെ ഇത് പ്രതികൂലമായി ബാധിക്കുകയുമില്ല.
ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയിലെ ഗവേഷകര്‍ കജിമ കണ്‍സ്ട്രക്ഷനുമായി സഹകരിച്ചാണ് ബഹിരാകാശ രംഗത്തെ ഈ പുതിയ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ബുള്ളറ്റ് ട്രെയിനിനായി 'ഹെക്സാഗണ്‍ സ്പേസ് ട്രാക്ക് സിസ്റ്റം' എന്നൊരു ഗതാഗത സംവിധാനമാണ് ഇവര്‍ ആവിഷ്‌ക്കരിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്കായി ഭൂമിയുടേതിന് സമാനമായ ഗുരുത്വാകര്‍ഷണം നിലനിര്‍ത്താന്‍ ഹെക്‌സാട്രാക്കിന് സാധിക്കുന്നു.
ബുള്ളറ്റ് ട്രെയിനുകള്‍ക്ക് ഹെക്‌സാകാപ്‌സ്യൂള്‍ എന്നൊരു ഭാഗവുമുണ്ട്. 15 മീറ്റര്‍ ചുറ്റളവുള്ള മിനി കാപ്‌സ്യൂള്‍ ഭൂമിയെ ചന്ദ്രനുമായി ബന്ധിപ്പിക്കുന്നു. ഭൂമിയെ ചൊവ്വയുമായി ബന്ധിപ്പിക്കാൻ 20 മീറ്റർ ചുറ്റളവുള്ള അൽപ്പം വലിയ ക്യാപ്‌സ്യൂളും ഉപയോഗിക്കും.
ചന്ദ്രനിലെ റെയില്‍വേ സ്റ്റേഷനെ ലൂണാര്‍ സ്റ്റേഷന്‍ എന്നായിരിക്കും വിളിയ്ക്കുക. ചൊവ്വയിലെ സ്റ്റേഷന്‍ മാര്‍സ് സ്റ്റേഷന്‍ എന്ന് അറിയപ്പെടും. ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിലായിരിക്കും ഈ സ്‌റ്റേഷന്‍ സ്ഥാപിക്കുക.
പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ 100 വര്‍ഷം സമയമെടുത്തേക്കാം. എന്നാല്‍, 2050ഓടെ മാര്‍സ്ഗ്ലാസിന്റെയും ലുനാഗ്ലാസിന്റെയും ലളിതമായ ഒരു പതിപ്പ് നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജാപ്പനീസ് പത്രമായ ദി ആസാഹി ഷിംബണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്റര്‍സ്‌റ്റെല്ലാര്‍, ദി മാര്‍ഷ്യന്‍ തുടങ്ങിയ സിനിമകളിലെ രീതികള്‍ നമ്മുടെ ഭാവി തലമുറ ഒരു പക്ഷേ അനുഭവിച്ചേക്കാം.
അമേരിക്ക, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ചൊവ്വയില്‍ ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. ടിയാന്‍വെന്‍-1 ബഹിരാകാശ പേടകത്തില്‍ ആണ് ചൈന സുറോംങ്ങ് റോവര്‍ ചൊവ്വയിലേക്ക് വിക്ഷേപിച്ചത്. ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യം എന്ന അപൂര്‍വ നേട്ടവും ഇതോടെ ചൈനയ്ക്ക് സ്വന്തമായി.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ ചൊവ്വയും ഭൂമിയും തമ്മിലുണ്ടാകുന്ന ഏറ്റവും കുറഞ്ഞ ദൂരം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ജൂലൈയിലാണ് ടിയാന്‍വെന്‍ -1 ദൗത്യം ഭൂമിയില്‍ നിന്ന് വിക്ഷേപിച്ചത്. ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ദൗത്യം.
ഫെബ്രുവരി 10ന് ടിയാന്‍വെന്‍ -1 ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് എത്തുകയും അതിനുശേഷം, സുരക്ഷിതമായ അകലത്തില്‍ ഗ്രഹത്തെ വലം വയ്ക്കുകയും ലാന്‍ഡിംഗ് ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു.
ചൈനീസ് നാടോടി കഥകളിലെ അഗ്‌നിദേവന്റെ പേരില്‍ നിന്നാണ് സുറോംഗ് എന്ന പേര് റോവറിന് നല്‍കിയത്.
إرسال تعليق