കട്ടപ്പന : എഴുപത്തഞ്ചുകാരിയെ പതിനാലുകാരന് അതിക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇടുക്കി വണ്ടന്മേട്ടിലാണ് സംഭവം.വയോധികയുടെ ഭർത്താവ് പ്രായാധിക്യത്താൽ കിടപ്പിലാണ്. അദ്ദേഹത്തെ കാണാൻ എന്ന തരത്തിൽ വീട്ടിൽ വന്ന ബാലൻ വയോധികയുടെ വായിൽ തുണി തിരുകി അവരുടെ കഴുത്തിൽ കയറിട്ട് കുരുക്കിയാണ് അതിക്രൂരമായി ബലാത്സംഗം ചെയ്തത്. ജോലി കഴിഞ്ഞു വീട്ടിൽ വന്ന മരുമകൻ വീടിന്റെ കതകു തുറന്നപ്പോളാണ് അവശനിലയില്‍ കിടക്കുന്ന വയോധികയുടെ സമീപത്തായി ബാലനെ കണ്ടത്ൻ. വയോധികയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചു.തുടർന്ന് നടത്തിയ പരിശോധനയിലാണ് വയോധിക പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്.
വണ്ടന്മേട് പോലീസ് കേസ് എടുത്തു. നിയമപ്രകാരം അറസ്റ്റ് ചെയ്യാനാകാത്ത കുറ്റാരോപിതനെ ജെ.ജെ ബോർഡിൻറെ മുമ്പിൽ പോലീസ് ഹാജരാക്കും.
إرسال تعليق