തേങ്ങ ചിരകാൻ മടിയുള്ളവരാണോ?; ഇത് പോലെ ഒന്ന് ചെയ്തു നോക്കു coconut easy tips

 അടുക്കളയിൽ പാചകം ചെയ്യുന്നതിനേക്കാൾ സമയം വേണ്ടത് മറ്റു അനുബന്ധ ജോലികൾക്കാണ്. പച്ചക്കറികൾ നുറുക്കുക, തേങ്ങ ചിരകുക, ചപ്പാത്തി മാവ് കുഴക്കുക എന്നിങ്ങനെ പാചകത്തിനു മുന്നോടിയായുള്ള പണികളാണ് കൂടുതൽ സമയം അപഹരിക്കുക. എന്നാൽ, ചില നുറുങ്ങുവിദ്യകളിലൂടെ സമയനഷ്ടം പരിഹരിച്ച് അടുക്കളജോലികൾ എളുപ്പത്തിലാക്കാവുന്നതേയുള്ളൂ.


ഇതാ, തേങ്ങ ചിരകാൻ മടിയുള്ളവർക്ക് ഏറെ സഹായകരമാവുന്ന ഒരു നുറുങ്ങുവിദ്യ.


ചിരകാനെടുത്ത തേങ്ങ സ്റ്റൗവിനു മുകളിൽ വെച്ച് രണ്ടുമിനിറ്റോളം ചൂടാക്കുക. ചിരട്ട നന്നായി ചൂടായി കഴിയുമ്പോൾ ഒന്ന് തണുക്കാൻ വച്ചശേഷം കത്തികൊണ്ട് നന്നായി ഒന്നു കുത്തികൊടുത്താൽ മാത്രം മതി. തേങ്ങ പൂർണമായും ചിരട്ടയിൽ നിന്നും അടർന്നുകിട്ടും.


ചിരട്ടയിൽ നിന്ന് വിട്ടു വന്ന തേങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയുടെ ജാറിൽ ഇട്ട് ചതച്ചെടുക്കാം. ചിരകിയ തേങ്ങ പോലെ തന്നെ കിട്ടും.







Post a Comment

أحدث أقدم