HEALTH TIPS വെറും വയറ്റിൽ അഞ്ചെണ്ണം കഴിക്കൂ.. പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തും ഈ ഇല !! ഈ അത്ഭുത സസ്യത്തിന്റെ ഗുണങ്ങൾ അറിയാം !!




പ്രമേഹം ഇന്ന് യുവാക്കളെ പോലും ബാധിക്കുന്ന ഒന്നാണ്. പാരമ്പര്യ രോഗമായി ഗണിക്കാവുന്ന ഇതിന് കാരണം പാരമ്പര്യം മാത്രമല്ല മധുരവും ഈ രോഗത്തിന്റെ സുഹൃത്താണ്. മധുരം അമിതമായാൽ അത് പ്രമേഹത്തിലേക്കുള്ള വഴി തുറക്കും. ഇതുകൂടാതെ വ്യായാമക്കുറവ്, ചില മരുന്നുകൾ, അമിതഭാരം, സമ്മർദ്ദം, ഉറക്കക്കുറവ് തുടങ്ങിയവയും പ്രമേഹത്തിലേക്ക് നയിക്കുന്നു.


പ്രമേഹത്തിന് നിരവധി വീട്ടുവൈദ്യങ്ങളുണ്ട്. ഇവയിൽ ചില പ്രത്യേക ഇലകൾ ഉണ്ട്. പ്രത്യേകിച്ച് കയ്പുള്ളവ. അത്തരത്തിലുള്ള ഒരു ഇലയാണ് കൂവളം. പൂജാദി കർമ്മങ്ങളുമായി ബന്ധപ്പെട്ട കൂവളം പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. പ്രമേഹത്തിന് മാത്രമല്ല, പല തരത്തിലുള്ള രോഗങ്ങൾക്കും ഇത് പ്രതിവിധിയായി പ്രവർത്തിക്കുന്നു.



കഴുകി വൃത്തിയാക്കിയ 5 കൂവളത്തില രാവിലെ വെറും വയറ്റിൽ ചവച്ചു കഴിക്കുന്നത് നല്ലതാണ്. ഇതിന്റെ കയ്പേറിയ രുചി അൽപം പ്രശ്‌നമുണ്ടാക്കുമെങ്കിലും ഇതാണ് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നത്. ഇതിന്റെ നീര് പാൻക്രിയാസിനെ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനാകും.


കൂവളത്തിന്റെ പച്ച ഇല ചവച്ചരച്ച് കഴിക്കാൻ മടിക്കുന്നവർ ചെറുനാരങ്ങാ വലിപ്പത്തിൽ രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് നല്ലതാണ്. ഇവ കഴിച്ച് അരമണിക്കൂറിനു ശേഷം മാത്രം മറ്റെന്തെങ്കിലും കഴിക്കുക. ഇതും ബുദ്ധിമുട്ടാണെങ്കിൽ, നിങ്ങൾക്ക് ഭക്ഷണത്തിൽ ഇതിന്റെ നീര് ചേർക്കാം. വെറുതെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.


വാതം, കഫം, ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് കൂവളം അത്യുത്തമമാണ്. കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് എണ്ണയിൽ കലക്കി ചെവിയിൽ ഒഴിച്ചാൽ ചെവിവേദനയും പഴുപ്പും മാറും.


ശ്വാസകോശത്തിന്റെയും, ശ്വാസനാളത്തിന്റെയും പേശികളെ അയവ് വരുത്തുന്നതിനാല്‍ കൂവള സത്ത് ആസ്ത്മയ്ക്കുള്ള മരുന്നായി ഉപയോഗിക്കുന്നു. ദിവസവും രാവിലെ വെറുംവയറ്റിൽ 7 ഇല ചവയ്ക്കുന്നത് രക്തശുദ്ധിയ്ക്കും ഉദരരോഗങ്ങൾക്കും പരിഹാരമാണ്. ആയുർവേദ ഔഷധങ്ങളായ വില്ല്വാദി ലേഹ്യം വില്ല്വാദി കഷായം, ദശമൂലരിഷ്ഠം, ദശമൂലകടുത്രയം കഷായം, വില്വപത്ര തൈലം, മുസ്തകരഞ്ജാദി കഷായം, എന്നിവയിലെ പ്രധാന ചേരുവയാണ് കൂവളത്തിന്റെ വേര്..


നിങ്ങൾ ഒരു ടീസ്പൂൺ കൂവള കായയുടെ പൊടി എടുത്ത് കൽക്കണ്ടമോ , പാലിലോ ചേർത്തു കഴിച്ചാൽ വയറ്റിലെ കുരുക്കൾ, വൻകുടൽ പുണ്ണ്, ക്രോൺസ് രോഗം, ഛർദ്ദി, കുടൽ വിരകൾ, വയറിളക്കം, മലബന്ധം മുതലായവക്ക് നല്ലതാണ്.


വിഡിയോ കാണാം ⇩⇩





Post a Comment

أحدث أقدم