ഗ്ലൂക്കോസ് കുടിക്കുന്ന എലികള്‍; വൈറലായി വീഡിയോ Rat drinking glucose




ശുപത്രികളിലെ അനാസ്ഥകളെ കുറിച്ച് പല വാര്‍ത്തകളും നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ രോഗിയുടെ (patient) ഡ്രിപ്പില്‍ നിന്ന് ഗ്ലൂക്കോസ് (glucose) കുടിക്കുന്ന എലികളാണ് (rats) വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ഛത്തീസ്ഗഡിലെ (chhattisgarh) ബസ്തര്‍ ജില്ലയിലെ ജഗദല്‍പൂര്‍ നഗരത്തിലെ ബലിറാം കശ്യപ് മെമ്മോറിയല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് (govt medical college) സംഭവം. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തൊട്ടടുത്ത ബെഡില്‍ കിടക്കുന്ന മറ്റൊരു രോഗിയുടെ ബന്ധുക്കള്‍ ഇത് മൊബൈലില്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വാര്‍ത്താ പോര്‍ട്ടലാണ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇടതു കൈയില്‍ ഗ്ലൂക്കോസ് ഡ്രിപ്പിട്ട് കട്ടിലില്‍ കിടക്കുന്ന രോഗിയെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഗ്ലൂക്കോസ് ബോട്ടില്‍ സ്റ്റാന്‍ഡില്‍ നിന്ന് ഒരു എലി ഇറങ്ങിവരുന്നത് കാണാം. തുടര്‍ന്ന് രോഗിയുടെ കൈകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഡ്രിപ്പ് ട്യൂബില്‍ കടിച്ച് സ്റ്റാന്‍ഡില്‍ നിന്ന് മുകളിലോട്ടും താഴേക്കും ഓടുന്നതും വീഡിയോയില്‍ കാണാം. ഇതിനുശേഷം, മറ്റൊരു എലി ആ ട്യൂബില്‍ നിന്ന് ഒഴുകുന്ന ഗ്ലൂക്കോസ് കുടിക്കുന്നത് കാണാം. എന്നാല്‍ സംഭവത്തെ കുറിച്ച് ശരിയായ അന്വേഷണം നടത്തിയതിനു ശേഷം മാത്രമേ പ്രതികരിക്കാന്‍ കഴിയൂ എന്ന് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. യു.എസ് പൈങ്കര പറഞ്ഞു.


എന്നാല്‍, ആശുപത്രി പരിസരത്ത് എലികളുടെ ശല്യം രൂക്ഷമാണെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. ടിക്കു സിന്‍ഹ പറഞ്ഞത്. ഇവയെ ഇല്ലാതാക്കുന്നതിനായി സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതുവരെ 1200 എലികളെ കൊന്നിട്ടുണ്ടെന്നും ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഒരു മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സംബന്ധിച്ചിടത്തോളം ഇത് ഞെട്ടിക്കുന്ന ഒരു അവസ്ഥയാണ്. 120 നഴ്‌സുമാരാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. നിലവില്‍ ജീവനക്കാരുടെ കുറവ് നേരിടുന്നുണ്ടെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. റിക്രൂട്ട്‌മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഈ അവസ്ഥയില്‍ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിലെ മഥുരയിലുള്ള ഗവണ്‍മെന്റ് രാജാജി ഹോസ്പിറ്റലില്‍ വച്ച് എലി കടിച്ച സ്ത്രീക്ക് മദ്രാസ് ഹൈക്കോടതി 25,000 രൂപ നഷ്ടപരിഹാരം വിധിച്ചതും വലിയ വാര്‍ത്തയായിരുന്നു. 2014ല്‍ നടന്ന സംഭവത്തിന്‍െ കേസ് പരിഗണിക്കവെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് അടുത്തിടെ 57 കാരിയായ പരാതിക്കാരിയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചത്. 2014 ജനുവരി 23 ന് ആശുപത്രിയില്‍ കഴിയവെയാണ് തന്നെ എലി കടിച്ചുവെന്ന് ആരോപിച്ച് രാജം എന്ന മുത്തുലക്ഷ്മി പരാതി നല്‍കിയത്. ആശുപത്രിയില്‍ വച്ച് എലി കടിച്ചതിനെ തുടര്‍ന്ന് തനിക്ക് വേദനയും നീര്‍വീക്കവും ഉണ്ടായതായും അവര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയിലെത്തിയ സ്ത്രീയ്ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.


Post a Comment

أحدث أقدم