നെല്ലിക്കട്ട യൂത്ത് പാർലമെന്റ്: ഗ്രാമസഞ്ചാരത്തിന് തുടക്കമായി

ബദിയടുക്ക :
"സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം" എന്ന പ്രമേയത്തിൽ ഈ മാസം 25 ന്    നെല്ലിക്കട്ടയിൽ നടക്കുന്ന എസ് വൈ എസ് ബദിയടുക്ക സോൺ യൂത്ത് പാർലമെൻ്റിൻ്റെ പ്രചാരണ ഭാഗമായി സോണിലെ 38 യൂണിറ്റുകളിലൂടെ സഞ്ചരിക്കുന്ന ഗ്രാമസഞ്ചാരത്തിനു സയ്യിദ് യുപിഎസ് തങ്ങൾ ജാഥാ നായകൻ ബഷീർ സഖാഫി കൊല്ല്യത്തിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പൈക്കം മണവാട്ടി ബീവി ദർഗ സിയാറത്തോടെ തുടക്കം കുറിച്ച ഗ്രാമസഞ്ചാരം നെല്ലിക്കട്ട ബദിയടുക്ക, പെർള, നാരമ്പാടി, കുമ്പടാജെ എന്നീ സർക്കിളുകളിലെ പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും സ്വീകരണം നൽകി. പൈക്കം മഖാം സിയാറത്തിനു സയ്യിദ് അലി ഹൈദർ തങ്ങൾ നേതൃത്വം നൽകി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അബ്ദുൽ ഖാദർ അമാനി,    സിദ്ദീഖ് ഹനീഫി അന്നടുക്ക, ഇഖ്ബാൽ ആലങ്കോൾ,അബ്ദുൽ അസീസ് ഹിമമി ഗോസാട, അബ്ദുല്ല സഅദി തുപ്പക്കൽ, ഹസൈനാർ സഅദി ചർളടുക്ക, കബീർ ഹിമമി സഖാഫി, ലത്തീഫ് പള്ളത്തടുക്ക, ഫൈസൽ നെല്ലിക്കട്ട  പ്രസംഗിച്ചു. വൈകുന്നേരം ബെളിഞ്ചയിൽ സമാപിക്കുന്ന ഗ്രാമ സഞ്ചാരം സമാപന സംഗമം എ കെ സഖാഫി കന്യാന ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകനും എസ് എസ് എഫ് മുൻ ജില്ലാ പ്രസിഡണ്ടുമായ മുനീർ ബാഖവി തുരുത്തി മുഖ്യപ്രഭാഷണം നടത്തും

Post a Comment

أحدث أقدم