ഇനി കാശില്ലെങ്കിലും ഇന്നോവ വീട്ടിലെത്തും




മങ്ങിയ ജനപ്രീതി തിരിച്ചുപിടിക്കാനുള്ള ശ്രമവുമായി ഇന്നോവ . കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കി 2020 ഇന്നോവ ക്രിസ്റ്റയെ അടുത്തിടെയാണ് ടൊയോട്ട വിപണിയില്‍ എത്തിച്ചത്. ഇതിനു പിന്നാലെ ഉപഭോക്താക്കൾക്ക് മികച്ച ഓഫറുമായി കമ്പനി രംഗത്തെത്തി .

ബാങ്ക് ഓഫ് ബറോഡയുമായി സഹകരിച്ചാണ് ഓഫർ നൽകുന്നത് .ഓൺ റോഡ് വിലയുടെ 90 ശതമാനം വരെ ലോൺ നൽകാൻ ഒരുങ്ങുകയാണ് കമ്പനി . ഇതിന് 84 മാസം വരെയുള്ള തിരിച്ചടവാണ് കാലാവധി .

നേരത്തെ വായ്പ തിരിച്ചടയ്ക്കുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക ചാർജ്ജ് ഈടാക്കാതിരിക്കൽ തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട് . എളുപ്പത്തിലുള്ള ഫിനാൻസ് സൗകര്യങ്ങൾ, പഴയ വാഹനങ്ങളുടെ മറിച്ച് വിൽപന, സർവീസ് തുടങ്ങിയവയിലൂടെ ഉപഭോക്താക്കൾക്ക് പുത്തൻ അനുഭവം നൽകാനാണ് ടൊയോട്ട ശ്രമിക്കുന്നത്.

കുറഞ്ഞ പലിശ നിരക്കിൽ ഡിജിറ്റലൈസ്ഡ് സപ്ലൈ ചെയിൻ ഫിനാൻസിന്റെ മേന്മയും ഉപഭോക്താക്കൾക്ക് ലഭിക്കും ടൊയോട്ടയുടെ നിരയിലെ എല്ലാ വാഹനങ്ങൾക്കും ഈ ഫിനാസ് സ്കീമുകൾ ലഭ്യമാണ്.

ബാങ്ക് ഓഫ് ബറോഡയുടെ എല്ലാ ശാഖകളിലൂടെയും ഉപഭോക്താക്കൾക്കും ഡീലർമാർക്കും ഈ സൗകര്യങ്ങൾ ലഭ്യമാകും .

Post a Comment

أحدث أقدم