മലപ്പുറം | കുടുംബ വഴക്കിനിടെ കിണറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. മഞ്ചേരി പാലക്കുളം എല്‍ പി സ്‌കൂളിന് സമീപം വാടകക്ക് താമസിക്കുന്ന ശ്രീനിവാസന്‍ (45), ഭാര്യ ലക്ഷ്മി (44) എന്നിവരാണ് വഴക്കിട്ട് കിണറ്റില്‍ ചാടിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടര മണിക്കാണ് സംഭവം. ശ്രീനിവാസനുമായുള്ള വഴക്ക് മൂര്‍ച്ഛിച്ചതോടെ ഗര്‍ഭിണിയായ ലക്ഷ്മി വീട്ട് മുറ്റത്തെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഇത്കണ്ട ശ്രീനിവാസനും ഉടന്‍ കിണറ്റിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ടു നിന്ന മകന്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ നാട്ടാകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇരുവരേയും കരക്കെത്തിക്കുകയായിരുന്നു. ഇരുവര്‍ക്കും കാര്യമായ പരുക്കുകളൊന്നുമില്ല.
إرسال تعليق