അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടോൽഘാടനവും
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനവും
ലേബർ ബ്ലോക്കിന്റെ ശിലാസ്ഥാപനവും ആരോഗ്യ - വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവ്വഹിച്ചു.
സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിപ്രവർത്തനം രണ്ടു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. കെട്ടിടം എൻഎച്ച് എമ്മിന് ഉ പകരണങ്ങൾ സന്നിവേശിപ്പിക്കാൻ വിട്ടു കൊടുക്കുകയാണ്. 35 തസ്തികകൾ അനുവദിക്കും
9. 4 കോടിയുടെ താണ്കെട്ടിടം. 100 കിടക്കകളുള്ള ആശുപത്രി. 5 കോടി രൂപയുടെ ഉപകരണങ്ങൾ എൻ എച്ച് എം സന്നിവേശിപ്പിക്കും . 35 തസ്തികകൾ അനുവദിക്കും. ഫയൽ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.
കേരളത്തിന്റെ ആരോഗ്യരംഗത്ത് ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാൻ എന്തു ചെയ്യണമെന്ന ചർച്ചയുടെ ഫലമാണ് അഞ്ചു വർഷത്തിനകം കേരളത്തിലുണ്ടായ മാറ്റം. പാവപ്പെട്ടവർ വരുന്ന ആശുപത്രിഇടം മികച്ചതാക്കണം. ചികിത്സാ സംവിധാനം മികവുറ്റതാക്കണം മുഖ്യമന്ത്രി ദീർഘവീക്ഷണത്തോടെ പ്രഖ്യാപിച്ച നാലുമിഷനുകൾ കൊണ്ട് വലിയ ഗുണം കേരളത്തിനുണ്ടായി. ആർദ്രം മിഷൻ ആരോഗ്യ മേഖലയിൽ പാവപ്പെട്ടവരുടെ ചികിത്സാ ചെലവില്ലാതാക്കി. കുടുംബാരോഗ്യകേന്ദങ്ങൾ കോവിഡ് കാലത്ത് വലിയ സഹായകമായി. 941 ൽ 600 എഫ്എച്ച് സിയായി. 1444 തസ്തികകൾ കൂടി ബജറ്റിൽ ആരോഗ്യ വകുപ്പിന് അനുവദിച്ചതായി മന്ത്രി പറഞ്ഞു. കോവി ഡ് പ്രതിരോധം ഭയാനകമല്ല. മെഡിക്കൽ കോളേജിൽ മാത്രം ലഭ്യമായ സൂപ്പർ സ്പെഷ്യാലിറ്റിയികിത്സ ജില്ലാ ആശുപത്രിയിൽ തുടങ്ങും. ഒരാഴ്ചക്കുള്ളിൽ കാർഡിയോളജിസ്റ്റിനെ നിയമിക്കും. 8 കോടി രൂപയാണ് കാത്ത് ലാബിന്റെ ചെലവ്. കിഫ്ബിയിൽ നിന്നാണ് തുക ലഭിച്ചത്. സി സി യു ഉടൻ ആരംഭിക്കും. സ്ട്രോക്ക് യൂനിറ്റ് ജില്ലാ ആശുപത്രികളിലെല്ലാം സ്ഥാപിക്കുകയാണ്.
എല്ലാ പ്രസ വകേന്ദ്രങ്ങളും അത്യാധുനികമായി. ശിശുമരണനിരക്ക് കേരളത്തിൽ 4.4 ആണ്. ലക്ഷ്യ നിലവാരത്തിലേക്ക് പ്രസവ ബ്ലോക്ക് നവീകരിക്കും. 1.79 കോടി അതിനായി അനുവദിച്ചതായി മന്ത്രി പറഞ്ഞു. ഗവ. മെഡിക്കൽ കോളേജാശുപത്രി നിർമാണം പൂർത്തിയാവുകയാണ്. 273 തസ്തികകൾ സൃഷ്ടിച്ചു. 100 സീറ്റുള്ള ഗവ. മെഡിക്കൽ കോളേജിന് അപേക്ഷനൽകി. കേന്ദ്രാനുമതി വേണം. ഒന്നുരണ്ടുവർഷത്തിനകം മെഡിക്കൽ കോളേജ് പൂർണമായി പ്രവർത്തനം തുടങ്ങാനാകും. ടാറ്റാ കൊവിഡ് ആശുപത്രി ഭാവിയിൽ സ്പെഷ്യാലിറ്റി ആശുപത്രിയാക്കും.. നിലവിൽ കോവിഡ് ആശുപത്രിയാണ്. ജില്ലാആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് കിട്ടി. ജില്ലാ ആശുപത്രി ദേശീയ അവാർഡ് നേടി. വയോജന ക്ലിനിക്ക് തുടങ്ങി. ജനറലാശുപത്രി 8 നില കെട്ടിടം ഏഴുമാസത്തിനകം പൂർത്തിയാകും. പനത്തടിയിൽ പുതിയ കെട്ടിടം നൽകി. നീലേശ്വരം താലൂക്ക് ആശു പത്രിക്കും മംഗൽ പടി താലൂക്ക് . ആശുപത്രിക്കും 15 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി. കഫ്സി ഫണ്ട് ഉപയോഗിച്ചാണ്. ബേഡഡുക്കയിലും 12 കോടി അനുവദിച്ചു. തൃക്കരിപ്പുർ ആശുപത്രിയേയും വികസിപ്പിച്ചു. മൂന്നുവർഷത്തിനകം കാസർകോട്ടുകാർക്ക് മംഗലാപുരത്തെ ആശ്രയിക്കാതെ ചികിത്സ നടത്താനാകും മെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയും കാത്ത് ലാബും ജില്ലയിൽ സംസ്ഥാന സർക്കാറിന്റെ ഏറ്റവും വലിയ നേട്ടങ്ങളാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. തെക്കും വടക്കും വ്യത്യാസമില്ലാതെ ആരോഗ്യം വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കി. ഗവ. മെഡിക്കൽ കോളേജ് കെട്ടിടം ഉയരുകയാണ്. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
എം.രാജഗോപാലൻ എം എൽ എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ വിവി രമേശൻ ഡി എം ഒ ഡോ.എ.വി. രാംദാസ്
പി എം യമുന നഗരസഭ വൈസ് ചെയർമാൻ കൺസിലർമാർ കരാറുകാരൻ കെ ജെജോയി വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പങ്കെടുത്തു.
إرسال تعليق