പ്രകോപന പ്രസംഗം; ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

ആലപ്പുഴ | പ്രകോപന പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ജിനു മോനെ പോലീസ് അറസ്റ്റ് ചെയ്തു. വയലാറിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള യോഗത്തിലാണ് ജിനുമോന്‍ പ്രകോപനപരമായ പ്രസംഗം നടത്തിയത്.

ആര്‍ എസ് എസ് പ്രവര്‍ത്തകനായ നന്ദു ആര്‍ കൃഷ്ണയാണ് ബുധനാഴ്ച രാത്രി വയലാറിന് സമീപത്തെ നാഗംകുളങ്ങര കവലയില്‍ വച്ച് കൊല്ലപ്പെട്ടത്. എസ് ഡി പി ഐ-ആര്‍ എസ് എസ് ഏറ്റുമുട്ടലിനിടെയായിരുന്നു കൊലപാതകം. സംഭവത്തില്‍ പ്രതികളായ പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസിര്‍, ഏഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍, ഷാജുദ്ദീന്‍ എന്നിവരെ ചേര്‍ത്തല പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കണ്ടാലറിയാവുന്ന ഒമ്പത് പേരടക്കം 25 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്

Post a Comment

أحدث أقدم