തൃശ്ശൂര്‍ കാഞ്ഞാണിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാവളപ്പില്‍ ജിനോഷിന്റെ മകന്‍ അനഗ് (15) ആണ് മരിച്ചത്.
കാരമുക്ക് എസ്എന്‍ജിഎസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അനഗ്. വീടുപണിക്കായി ഉപയോഗിച്ചിരുന്ന താത്കാലിക വൈദ്യുതി കണക്ഷനില്‍ നിന്ന് ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം
إرسال تعليق