ടിപി ചത്രം മേഖലയില്‍ ബോധരഹിതനായി കിടന്ന 28കാരനായ യുവാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ നിന്നും അഭിനന്ദനപ്രവാഹം തുടരുകയാണ്.
ഒരു ശ്മശാനത്തിന് സമീപം അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന യുവാവിനെ രാജേശ്വരി ചുമലിലേറ്റുകയും ആശുപത്രിയിലെത്തിക്കാനായി റോഡിലൂടെ ഏറെ ദൂരം നടക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
ഈ സമയം അതുവഴി വന്ന ഓട്ടോറിക്ഷയില്‍ യുവാവിനെ ആശുപത്രിയിലേയ്ക്ക് അയച്ച ശേഷം വീണ്ടും കര്‍മ്മനിരതയാകുന്ന പോലീസ് ഇന്‍സ്‌പെക്ടറെ പിന്തുണച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്
ശക്തമായ മഴയില്‍ എഗ്മോര്‍, പേരാംബൂര്‍ എന്നിവിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണതായി പോലീസ് അറിയിച്ചു.
ശനിയാഴ്ചയ്ക്ക് ശേഷമുണ്ടായ കനത്ത മഴയില്‍ 12 പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വ്യാഴാഴ്ച വൈകുന്നേരം വടക്കന്‍ തമിഴ്നാടിനും ദക്ഷിണ ആന്ധ്രാപ്രദേശിനും ഇടയില്‍ തീരം തൊടും.
إرسال تعليق