'അമ്മ' വന്നു; കുഞ്ഞു പുലികളിലൊന്നിനെ കൊണ്ടു പോയി; നിരീക്ഷണം ശക്തം








പാലക്കാട് ഉമ്മിനിയിൽ ജനവാസ മേഖലയിൽ നിന്ന് കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിൽ ഒരെണ്ണത്തിനെ അമ്മ പുലി കൊണ്ടുപോയതായി വനം വനം വകുപ്പ്. പുലിക്കുട്ടികളെ കണ്ടെത്തിയ പഴയ വീടിനോട് ചേർന്ന് പുലിക്കെണി സ്ഥാപിച്ച് അതിനുള്ളിൽ രണ്ട് കുട്ടികളെയും ഇന്നലെ രാത്രിയിൽ സൂക്ഷിച്ചിരുന്നു. ഒരെണ്ണത്തിനെ അമ്മ പുലി തന്നെ രാത്രിയിൽ കൊണ്ടുപോയെന്നാണ് വനപാലകർ പറയുന്നത്. ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് കാട്ടിലേക്ക് തന്നെ അയക്കാനുള്ള സാധ്യത പരിശോധിച്ചത്. പകുതി വിജയിച്ചതിനാൽ ഇന്ന് രാത്രിയിൽ അടുത്ത പുലിക്കുഞ്ഞിനെയും സമാന രീതിയിൽ കൂട്ടിൽ സൂക്ഷിക്കും. വിഡിയോ കാണാം.

വിഡിയോ കാണാൻ..👇








Post a Comment

أحدث أقدم