'ഒറ്റനോട്ടത്തിൽ മോദി തന്നെ'; യുപിയില്‍ മൽസരിക്കാനൊരുങ്ങി അപരൻ






തിരഞ്ഞെടുപ്പിൽ മൽസരിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപരൻ. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ഉള്‍പ്പെടുന്ന സരോജിനി നഗര്‍ നിയമസഭാ മണ്ഡലത്തിലാണ് വെള്ളരി വിൽപ്പനക്കാരനായ അഭിനന്ദന്‍ പഥക് സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്നതെന്നാണ് റിപ്പോർട്ട്. സഹരന്‍പൂർ സ്വദേശിയായ 56കാരൻ പഥകിന് ബിജെപി സ്ഥാനാർഥിയാകാനായിരുന്നു മോഹം. അതിന് ശ്രമിച്ചെങ്കിലും പാർട്ടി നേതൃത്വത്തിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് അവകാശപ്പെടുന്നു. ബിജെപി സീറ്റിനായി പഥക് മുമ്പും പാര്‍ട്ടി നേതൃത്വത്തെ സമീപിക്കുകയും അവര്‍ അത് തള്ളുകയും ചെയ്തിട്ടുണ്ട്.




'ലഖ്നൗവില്‍ നിന്ന് മത്സരിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ച് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഞാന്‍ കത്തയച്ചു. പക്ഷേ അവര്‍ എന്റെ കത്തുകള്‍ അവഗണിച്ചു. ഞാന്‍ ഒരു 'മോദി ഭക്തനാണ്'. ബിജെപിക്ക് എന്നെ അവഗണിക്കാന്‍ കഴിഞ്ഞേക്കും, പക്ഷേ, യോഗി ആദിത്യനാഥിനെ രണ്ടാം തവണയും മുഖ്യമന്ത്രിയാകാന്‍ സഹായിക്കുന്നതിനായി ഞാന്‍ തിരഞ്ഞെടുപ്പില്‍ മൽസരിക്കുക.ും വിജയിക്കുകയും ചെയ്യും. മോദിയും യോഗിയും ഒരേ നാണയത്തിന്റെ രണ്ട് മുഖങ്ങളാണ്. ജനങ്ങള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാനുള്ള അവരുടെ പ്രതിബദ്ധതയെ ഞാന്‍ അഭിനന്ദിക്കുന്നു'. ദേശീയ മാധ്യമത്തിനോട് അദ്ദേഹം പറഞ്ഞു.




ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപിയുടെ പ്രചാരണത്തിന് വേണ്ടി പോയിരുന്നു. അന്നത്തെ മുഖ്യമന്ത്രി രമണ്‍ സിംഗ് എന്നാൽ എന്നെ പരിഹസിച്ചു. ഒരു ദിവസം പോലും താമസിക്കാന്‍ സ്ഥലം നല്‍കിയില്ല. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ തനിക്ക് യഥാർഥ മോദിയുടെയും വ്യാദ മോദിയുടെയും ആവശ്യമില്ലെന്നാണ് പറഞ്ഞത്. എന്റെ ശാപം കാരണം അയാൾ അധികാരത്തില്‍ നിന്ന് പുറത്തായെന്നും പഥക് പറഞ്ഞു. വിവാഹമോചനത്തിന് ശേഷം ഉപജീവനത്തിനായി തീവണ്ടികളില്‍ വെള്ളരിക്ക വില്‍ക്കുകയാണ് പഥക്.



Post a Comment

أحدث أقدم