ഹിജാബ് ധരിക്കുന്നവരെ സ്കൂളിൽ നിന്ന് പുറത്താക്കണം: ശ്രീരാമസേന; പ്രതിഷേധം






കർണാടകയിലെ സ്കൂളുകളിൽ വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നതിനിടെ, വിദ്വേഷ പ്രസ്താവനയുമായി ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ്. ഹിജാബ് ധരിക്കണമെന്ന് നിർബന്ധം കാണിക്കുന്ന വിദ്യാര്‍ഥികൾ തീവ്രവാദ മനോഭാവമുള്ളവരാണെന്നും അവരെ സ്കൂളിൽ നിന്ന് പുറത്താക്കണമെന്നുമാണ് പ്രമോദ് മുത്തലിഖ് പറയുന്നത്.




'വിദ്യാര്‍ഥികളെ തീവ്രവാദികളുടെ മനോനിലയിലേക്ക് നയിക്കുന്ന ചിന്താഗതികളാണ് ഇപ്പോള്‍ അവര്‍ക്കുള്ളത്. ഇപ്പോള്‍ ഹിജാബ് ധരിക്കണമെന്നാണ് അവര്‍ പറയുന്നത്. നാളെ ബുര്‍ഖ ധരിക്കുമെന്ന് അവര്‍ പറയും. പിന്നീട് നമാസും പള്ളിയും വേണമെന്നായിരിക്കും അവര്‍ ആവശ്യപ്പെടുക. ഇത് സ്‌കൂളാണോ അതോ അവരുടെ മതകേന്ദ്രമാണോ?'. മുത്തലിഖ് ചോദിക്കുന്നു. 





ഇത്തരത്തിലുള്ള ചർച്ചകൾ പൊതുമണ്ഡലത്തിൽ ഉണ്ടാകാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും പറയുന്നു. ഞാൻ എന്താണ് പറയുന്നതെന്നാൽ, ഒരു ചർച്ചയ്ക്കും ഇടം നൽകാതെ ഹിജാബ് ധരിക്കണമെന്ന് പറയുന്ന വിദ്യാർഥികൾക്ക് ടി.സി നൽകി പുറത്താക്കണം. മാനേജ്മെന്റുകൾ തീരുമാനം എടുക്കണം. എല്ലാവർക്കും വസ്ത്രസ്വാതന്ത്ര്യമുണ്ട്. അവരുടെ വീടുകളിൽ അവർ എന്ത് വേണമെങ്കിലും ധരിക്കട്ടെ. പക്ഷേ സ്കൂളുകളിലോ കോളജുകളിലോ അത് വേണ്ട. അവർ പറയുന്ന യൂണിഫോം മാത്രം ധരിച്ചാൽ മതി– ശ്രീരാമ സേന നേതാവ് പറയുന്നു.



Post a Comment

أحدث أقدم