ഡിജിപി അനിൽകാന്തിന്റെ ഫോട്ടോയും സംസ്ഥാന പൊലീസ് മേധാവി എന്ന പേരും ഉപയോഗിച്ചുള്ള വാട്സാപ് സന്ദേശത്തിലൂടെയാണ് തട്ടിപ്പു നടത്തിയത്. ഓൺലൈൻ ലോട്ടറി അടിച്ചെന്നും പണം കൈമാറുന്നതിനു മുൻപ് സർവീസ് ചാർജായി 14 ലക്ഷം രൂപ നൽകണമെന്നും മറ്റൊരു നമ്പറിൽനിന്നുള്ള സന്ദേശമാണ് ആദ്യമെത്തിയത്. അതു വിശ്വസിക്കാതിരുന്നതോടെ തട്ടിപ്പുകാർ ഡിജിപിയുടെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ വാട്സാപ്പിൽനിന്നു സന്ദേശം അയച്ചു.
അടിച്ച ലോട്ടറി തുകയ്ക്കു നികുതി അടച്ചില്ലെങ്കിൽ കേസെടുക്കുമെന്നും ഡൽഹിയിലുള്ള താൻ തിരികെയെത്തുന്നതിനു മുൻപ് പണം അടയ്ക്കണമെന്നും സന്ദേശത്തിൽ അറിയിച്ചു. ഡിജിപിയാണോ എന്നുറപ്പിക്കാൻ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്കു വിളിച്ചപ്പോൾ അന്നു ഡിജിപി അനിൽകാന്ത് ന്യൂഡൽഹിക്കു പോയെന്ന മറുപടി ലഭിച്ചതോടെ അവർ വിശ്വസിച്ചു. തുടർന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെട്ട അക്കൗണ്ടിലേക്കു പണം കൈമാറി.
തട്ടിപ്പിന് ഉപയോഗിച്ച നമ്പർ അസം സ്വദേശിയുടെ പേരിലുള്ളതാണ്. സംഭവത്തിൽ അന്വേഷണത്തിനായി സിറ്റി സൈബർ പൊലീസ് സംഘം ന്യൂഡൽഹിക്കു തിരിച്ചിട്ടുണ്ട്.
إرسال تعليق