ഈ ഡ്രൈഡ് മെര്‍മെയ്ഡിനെ ആദ്യം ഒരു കുടുംബം സൂക്ഷിച്ചുവക്കുകയും പിന്നീട് അത് മറ്റൊരു കുടുംബത്തിന് കൈമാറുകയും ചെയ്തു. ഇതിനെല്ലാം ശേഷമാണ് ഇതിനെ ക്ഷേത്രത്തിലെത്തിച്ചത്. കൂർത്ത പല്ലുകൾ, വിറക്കുന്ന മുഖം, രണ്ട് കൈകൾ, തലയിലും നെറ്റിയിലും മുടിയുമുള്ളതാണ് മമ്മിയിലെ നിഗൂഡത കൂട്ടുന്നത്. ഇതിന്റെ മുകൾ പകുതി വിചിത്രമായ മനുഷ്യരൂപമാണ്. എന്നാൽ താഴത്തെ പകുതിയിൽ മത്സ്യത്തിന്റെ സവിശേഷതകളുണ്ട്. ശരീരത്തിന്റെ താഴത്തെ പകുതിയിൽ ചെതുമ്പലും വാൽ പോലെ ചുരുണ്ട അറ്റവുമുണ്ട്. ഇതാണ് ശാസ്ത്ര ലോകവും ചുരുള്‍ അഴിക്കാന്‍ ശ്രമിക്കുന്നത്. മനുഷ്യരുടെ മുഖവും മത്സ്യങ്ങളുടെ വാലും ഉള്ളതിലെ നിഗൂഢത പുറത്തു കൊണ്ടുവരാനാണ് ശ്രമം.
ജാപ്പനീസുകാര്‍ക്ക് പ്രത്യേക വിശ്വാസങ്ങളാണ് ഇത് സംബന്ധിച്ചുള്ളത്. മത്സ്യകന്യകയുടെ മാംസം ഭക്ഷിച്ചാല്‍ മരിക്കില്ല. ഇതിനുദാഹരണമായി ഒരു ജപ്പാന്‍ സ്ത്രീയെയും ഇവര്‍ ചൂണ്ടികാണിക്കുന്നു. ഇത്തരത്തില്‍ മത്സ്യകന്യകയുടെ മാംസം കഴിച്ച ഈ സ്ത്രീ 800 വര്‍ഷം ജീവിച്ചുവെന്നാണ് പഠനങ്ങള്‍ നടത്തുന്നവര്‍ അഭിപ്രായപ്പെടുന്നത്. ഈ റിപ്പോര്‍ട്ട് ഇതിനോടകം ട്വിറ്ററില്‍ പ്രചരിക്കുകയാണ്. 300വര്‍ഷം പ്രായമുള്ള മമ്മിയിലെ നിഗൂഢ രഹസ്യം പുറത്തുകൊണ്ടുവരുമോ ശാസ്ത്രം എന്ന ആകാംഷയിലാണ് ലോകം.
إرسال تعليق