പഴുത്ത തേൻവരിക്കയുടെ മധുരം പ്രതീക്ഷിച്ച്് ചക്ക ഇട്ട അബ്ദുൽ ഹമീദ് ഒന്ന് അമ്പരന്നു. കയ്പ്പു കാരണം വായിൽ വെയ്ക്കാൻ പറ്റുന്നില്ല
ചക്ക പഴുത്തു കഴിഞ്ഞാൽ പിന്നെ കയ്പ്പു രുചി കാരണം വായിൽ വെക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതേസമയം പച്ചച്ചക്കയ്ക്കു രുചി വ്യത്യാസമൊന്നുമില്ല. ഈ പ്ലാവിൽ കായ്ക്കുന്ന എല്ലാ പഴുത്ത ചക്കയുടെയും രുചി കയ്പു തന്നെ.
നിറത്തിലോ ആകൃതിയിലോ വ്യത്യാസമൊന്നുമില്ല. നല്ല വലുപ്പത്തിലുള്ള ചക്കകളാണ് കായ്ക്കുന്നതും. പക്ഷേ കയ്ച്ചിട്ടു തിന്നാൽ കഴിയില്ലെന്നു മാത്രം. വീട്ടിലെ മറ്റൊരു പ്ലാവിന്റെ വിത്ത് എടുത്താണ് ഇത് നട്ടത്. പച്ചക്കറികളിലൊക്കെ ഇത്തരം സംഭവം സാധാരണയാണെങ്കിലും ചക്കയ്ക്ക് കയ്പ് രുചി ഉണ്ടാവുന്നത് അപൂർവമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വിത്തിൽ തന്നെ ജനിതക മാറ്റം സംഭവിച്ചതാകാനാണ് സാധ്യതയെന്ന് കേന്ദ്രസർവകലാശാല പ്ലാന്റ് സയൻസ് വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ.ജാസ്മിൻ എം.ഷാ പറഞ്ഞു.
إرسال تعليق