ആം ആദ്മിക്ക് അവസരം നല്‍കൂ, ഞങ്ങള്‍ ഗുജറാത്തില്‍ അഴിമതി ഇല്ലാതാക്കാം എന്നായിരുന്നു കെജ്‍രിവാൾ ജനങ്ങളോട് പറഞ്ഞത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും റോഡ് ഷോയില്‍ പങ്കെടുത്തു. കഴിഞ്ഞ 25 വര്‍ഷങ്ങളായി ഗുജറാത്തില്‍ ബിജെപി ഭരിക്കുകയാണ് എന്നിട്ടും സംസ്ഥാനത്ത് അഴിമതി തുടരുന്നു. ഗുജറാത്തികളുടെ വിജയം ഉറപ്പാക്കാനാണ് താന്‍ ഗുജറാത്തിലേക്ക് എത്തിയതെന്നും കെജ്‍രിവാള്‍ പറഞ്ഞു.
'ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ കുറ്റപ്പെടുത്താനല്ല ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. ബിജെപിയേയും കോണ്‍ഗ്രസിനേയും പരാജയപ്പെടുത്താനുമല്ല. ഗുജറാത്തിന്റെ വിജയം ഉറപ്പിക്കാനാണ് വന്നിരിക്കുന്നത്. ഇവിടുത്തെ ജനതങ്ങളുടെ വിജയം ഉറപ്പാക്കാനാണ്. ഇവിടെയുള്ള അഴിമതി ഇല്ലാതാക്കാനാണ്. 25 വര്‍ഷത്തെ ഭരണത്തില്‍ ബിജെപി അഹങ്കാരികളായിരിക്കുന്നു.
അവര്‍ ജനങ്ങളെ കേള്‍ക്കാന്‍ ശ്രമിക്കുന്നില്ല. പഞ്ചാബിലെ ജനങ്ങള്‍ ചെയ്തത് പോലെ നിങ്ങള്‍ ആം ആദ്മിക്ക് ഒരു അവസരം തരൂ, ഞങ്ങളുടെ ഭരണം ഇഷ്ടമാകുന്നില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ഉള്ളവരെത്തന്നെ തിരികെ കൊണ്ടുവന്നോളൂ. പക്ഷേ ഒരിക്കല്‍ നിങ്ങള്‍ ആംആദ്മിക്ക് വോട്ട് നല്‍കിയാല്‍ നിങ്ങള്‍ക്ക് പിന്നെ ഏത് പാര്‍ട്ടിയും തിരഞ്ഞെടുക്കാന്‍ തോന്നില്ല.' ഗുജറാത്തിലെ ജനങ്ങളോട് കെജ്‍രിവാള്‍ വിശദീകരിച്ചു.
إرسال تعليق