ഭാഷാ ( language) വൈദഗ്ധ്യം ഒരാളുടെ ആത്മവിശ്വാസം കൂട്ടുന്നതോടൊപ്പം തൊഴിലവസരങ്ങളും (job) വർദ്ധിപ്പിക്കും. ഫലപ്രദമായ ആശയവിനിമയത്തിനുള്ള കഴിവ് ജോലിസ്ഥലത്തെ ഉല്‍പ്പാദനക്ഷമത 20-25 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
അതിനാല്‍ ഒരു ജോലി നേടിയെടുക്കാനോ ഒരു സ്ഥാപനത്തില്‍ നിന്നുകൊണ്ട് നേട്ടം കൈവരിക്കാനാണ് ആഗ്രഹിക്കുന്ന ഏതൊരാളും അവരുടെ ഇംഗ്ലീഷ് (English) ഭാഷാ വൈദഗ്ധ്യം (language Skills) മെച്ചപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കണം. സമപ്രായക്കാരുമായും സഹപ്രവര്‍ത്തകരുമായും ക്ലയന്റുകളുമായും നല്ല ബന്ധം സ്ഥാപിക്കാനും ഇടപഴകലുകളും ഉല്‍പ്പാദനക്ഷമതയും വര്‍ധിക്കാനും, ബിസിനസ്സില്‍ മികച്ച സ്വാധീനവും ഉണ്ടാക്കാനും ഭാഷാ പ്രാവീണ്യം ഒരാളെ സഹായിക്കുന്നു.
ഒരു പുതിയ ഭാഷയില്‍ പ്രാവീണ്യം നേടുന്നതിന് പ്രത്യേകിച്ച് പ്രൊഫഷണലായി എഴുതാനും സംസാരിക്കാനും കഴിയണമെങ്കില്‍, വളരെയധികം പരിശീലനം ആവശ്യമാണ്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഒരു ഭാഷയില്‍ പ്രാവീണ്യം നേടിയെടുക്കാന്‍ ചില വഴികളുണ്ട്. മികച്ച തൊഴില്‍ സാധ്യതകള്‍ക്കായി നിങ്ങളുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ പരിചയപ്പെടാം.
എഴുത്ത് ശീലമാക്കുക
നിങ്ങള്‍ പോകുന്നിടത്തെല്ലാം ഒരു നോട്ട്ബുക്ക് കൊണ്ടുപോകുകയും നിങ്ങള്‍ കാണുന്നതോ കേള്‍ക്കുന്നതോ ആയ പുതിയ വാക്കുകള്‍ ഇതില്‍ എഴുതിവെയ്ക്കുകയും ചെയ്യുക. ബുക്കിന് പകരം ഫോണിലെ നോട്ട്‌സ് ഫീച്ചറും ഇതിനായി ഉപയോഗിക്കാം.
ഈ പദങ്ങളുടെ അര്‍ത്ഥവും ഇത് എങ്ങനെ വാക്കുകളില്‍ ഉപയോഗിക്കുന്നുവെന്നും പഠിക്കാം. ഇത് നിങ്ങള്‍ പുതിയതായി പഠിച്ച വാക്കുകള്‍ ഓര്‍ത്തുവെക്കാനും അവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കാനും നിങ്ങളെ സഹായിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് ഇംഗ്ലീഷ് വേഗത്തില്‍ പഠിക്കാനും സാധിക്കും.
ബിസിനസ് പ്രോഗ്രാമുകള്‍ കാണുക
ബിസിനസ് സംബന്ധമായ മിക്ക ടെലിവിഷന്‍ പ്രോഗ്രാമുകളിലും, ആളുകള്‍ ശരിയായ സാങ്കേതികഭാഷയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഇത് കാണുന്നതിലൂടെ ഇംഗ്ലീഷ് ഭാഷാ പഠിക്കാനും പരിശീലിക്കാനും സാധിക്കും. ഈ ഷോകളില്‍ ആതിഥേയരോ അതിഥികളോ പ്രത്യേക വിഷയം എടുത്ത് അവതരിപ്പിക്കുന്നതിനാല്‍ പദാവലി, വാക്യ ഉപയോഗം, ഉച്ചാരണം എന്നിവ മികച്ചതാക്കാന്‍ സഹായിക്കും.
വേഡ് ഗെയിമുകള്‍ കളിക്കുക
സ്‌ക്രാബിള്‍, ക്രോസ്വേഡ്, വേഡ് സെര്‍ച്ച് തുടങ്ങിയ ഗെയിമുകള്‍ കളിക്കുന്നത് നിങ്ങളുടെ പദാവലി മെച്ചപ്പെടുത്താനും പഠനം കൂടുതല്‍ ആസ്വാദ്യകരവും രസകരവുമാക്കാനും സഹായിക്കുന്നു. ബിസിനസ്സ് വ്യവസ്ഥകളും പ്രധാന ആശയങ്ങളും അടങ്ങിയിരിക്കുന്ന ക്രോസ്വേഡ് പസിലുകള്‍ ഒരു തരം ഭാഷാ ഗെയിമാണ്. അതേസമയം, നിങ്ങളുടെ ബിസിനസ്സ് അറിവും അവബോധവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഏത് ഗെയിമുകളും നിങ്ങള്‍ക്ക് കളിക്കാവുന്നതാണ്.
പ്രാക്ടീസ്
നിങ്ങള്‍ ഇപ്പോള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടെന്ന് കരുതി അതില്‍ സംതൃപ്തി കണ്ടെത്തരുത്. ഇംഗ്ലീഷില്‍ വൈദഗ്ദ്ധ്യം നേടിയെടുക്കാൻ എല്ലാ ദിവസവും നിങ്ങള്‍ പ്രാക്ടീസ് ചെയ്തു കൊണ്ടേയിരിക്കുക.ദിവസത്തില്‍ ഒരു വാക്ക് കണ്ടെത്തുകയും തുടര്‍ന്ന് അത് കഴിയുന്നത്ര ഇടയ്ക്കിടെ ഉപയോഗിക്കാനും ശ്രമിക്കുക. നിങ്ങള്‍ ഉപയോഗിക്കാത്ത വളരെ സങ്കീര്‍ണ്ണമായ വാക്കുകള്‍ പഠിക്കുന്നതിന് സമയം ചെലവഴിക്കാതിരിക്കുക. പകരം, പരീക്ഷയിലോ അഭിമുഖത്തിലോ കൈകാര്യം ചെയ്യാവുന്ന വാക്കുകളിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
നന്നായി സംസാരിക്കാനറിയില്ലേ? പേടിക്കേണ്ട
തൊഴിലുടമകള്‍ക്ക് ഭാഷാശാസ്ത്രജ്ഞരെയല്ല വേണ്ടത്. ഒരു ജോലിക്ക് അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ക്ക് നന്നായി സംസാരിക്കാന്‍ അറിയില്ലെന്ന് കരുതി നിരുത്സാഹപ്പെടരുത്. എന്തെന്നാല്‍ കമ്പനികള്‍ക്ക് പ്രഭാഷകരെയല്ല വേണ്ടതെന്ന് മനസിലാക്കുക. നിങ്ങള്‍ക്ക് വ്യക്തതയോടെ ആശയവിനിമയം നടത്താനാകുമെന്ന് കണ്ടെത്തുന്ന സാഹചര്യത്തില്‍ മിക്ക തൊഴിലുടമകളും നിങ്ങളുടെ കഴിവുകളും സാധ്യതകളും ഉപയോഗപ്പെടുത്താൻ ശ്രമിക്കും.
إرسال تعليق