ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് ആണ് പ്രത്യേകമായി പുതിയ അറിയിപ്പ് നൽകിയത്. ചെറിയ കുട്ടികളെ തോളിലിട്ടു കൊണ്ട് ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഈ രീതിയിൽ യാത്ര ചെയ്യുന്നത് വഴി അപകടസാധ്യത കൂടുന്നു. ഇത്തരത്തിലുള്ള ആളുകളെ ശ്രദ്ധയിൽ പെടുകയാണ് എങ്കിൽ കർശന നടപടി ഉണ്ടായിരിക്കുമെന്ന് കേരള പോലീസ് അറിയിച്ചു. കുട്ടികളെ മുന്നിൽ ഇരുത്തി യാത്ര ചെയ്യുവാൻ പാടുള്ളതല്ല.
കുട്ടികളുമായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ സ്പീഡ് കുറച്ച് മാത്രമേ യാത്ര ചെയ്യുവാൻ പാടുകയുള്ളൂ. ഈ മാസം മുതൽ കാറുകളിൽ യാത്രചെയ്യുന്ന പിൻ സീറ്റിൽ ഇരിക്കുന്ന മുഴുവനാളുകൾക്കും സീറ്റ് ബെൽറ്റ് ഉറപ്പാക്കുകയാണ്.
ഇതു സംബന്ധിച്ചുള്ള കരട് വിജ്ഞാപനം ഈ മാസം പുറത്തിറക്കും. ഇതിനു ശേഷം കാറിൽ യാത്ര ചെയ്യുന്ന എല്ലാ ആളുകളും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലാത്ത ആളുകളെ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ കർശനമായ നടപടി സ്വീകരിക്കുവാനും കടുത്ത പിഴ ഈടാക്കാനും സാധ്യത വളരെ കൂടുതലാണ്.
8 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന കാറുകളിൽ ചുരുങ്ങിയത് ആറ് എയർബാഗുകൾ എങ്കിലും നിർബന്ധമാണ്. എയർ ബാഗുകൾ ഉറപ്പാക്കുന്ന കരട് വിജ്ഞാപനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകിയിരിക്കയാണ്.
കൂടുതൽ എയർബാഗുകൾ വെക്കുന്നത് മൂലം സൈഡിൽ നിന്ന് ഉണ്ടാക്കുന്ന അപകടങ്ങളിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കുന്നതിന് സഹായിക്കും.
إرسال تعليق